Campus Alive

നീ ഇത് വായിക്കുക, നിന്റെ ആത്മഹത്യാ കുറിപ്പെന്ന പോലെ

നീ ഇത് വായിക്കുക, നിന്റെ ആത്മഹത്യാ കുറിപ്പെന്ന പോലെ

നീ ഞങ്ങളുടെ കോളനികൾ കത്തിച്ചാമ്പലക്കാൻ ഒരുമ്പെടുന്നത് കൊണ്ടാണ് ഞാനീ കത്തെഴുത്തുന്നത്

ഇതിന്റെ മുകളിൽ ഞങ്ങളുടെ മുസ്ലിം രക്തം കൊണ്ട് നിന്റെ പേരെഴുതിയിരിക്കുന്നു

കത്തിച്ചാമ്പലായ ഞങ്ങളുടെ കടകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുയരുന്ന പുക പോലെയാണ് അതിന്റെ ഗന്ധം

നീയുതിർക്കുന്ന ബുള്ളറ്റുകളുടെ ശരവേഗത്തിലാണ് ഞങ്ങളീ കത്തെഴുത്തുന്നത്

ഇതിലെ അക്ഷരങ്ങൾ തമ്മിൽ-തമ്മിൽ പരുക്കൻ മട്ടിൽ കൊളുത്തി വലിക്കുന്നു

തൊപ്പി ധരിച്ച ഒരുവനെ നീ തെരുവിൽ വലിച്ചിഴക്കുന്നത് പോലെ

ഞങ്ങളുടെ രക്തം നീ ഓടയിലേക്കെന്ന പോലെ ചിന്തിക്കളയുന്നു.

അശുദ്ധരല്ലെന്ന് വരുത്തിത്തീർക്കാൻ നീ വെറുപ്പിന്റെ വൻമതിൽ പണിയുന്നു.

നീ ഞങ്ങളെ കത്തിച്ചു മണ്ണോട് ചേർക്കാൻ ആഗ്രഹിക്കുന്നു…

ഞങ്ങളുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറാനും…

ഞങ്ങളെ ഭീഷണിപ്പെടുത്താനും…

ഇവിടെ ഞാൻ നിന്റെ അവസാനത്തെ ആഗ്രഹം കുറിച്ചുവെക്കുന്നു

“ഹാ, എനിക്ക് മരിക്കണം…”

എന്നാൽ നിനക്കത് ലഭിക്കാൻ പോകുന്നില്ല

നീ ജീവിക്കും, നിന്റെ നാമം മരിച്ച് മണ്ണടിയുന്നത് നേരിൽ കാണാൻ

നിന്റെ പ്രഭുക്കന്മാരുടെ മരണവും

നിന്റെ വെറിയുടെയും വെറുപ്പിന്റെയും…

നിന്റെ കാവി-പദ്ധതിയുടെ തകർച്ച നേരിൽ കാണുന്നത് വരെയും

നിന്റെ ഞരമ്പുകളിലെ രക്തം ഉറഞ്ഞുപോകുന്നത് കാണുന്നത് വരെ നിങ്ങൾ ജീവിക്കും

നിന്റെ മക്കൾ ഞങ്ങളോടൊപ്പം നിന്ന് കൂവിവിളിക്കുന്നത് നീ കേൾക്കും

ഇർഹൽ അശ്ശയിത്വാൻ ഇർഹൽ അശ്ശയിത്വാൻ

ദൂരെപ്പോവുക പിശാചേ…ദൂരെപ്പോവുക…

നിന്റെ കണ്ണിലുള്ള കാവി തന്നെ നിങ്ങളുടെ കാഴ്ച ചൂഴ്ന്നെടുക്കും

ഞങ്ങളുടെ വീടുകൾക്ക് തീയിടാൻ നിന്നെ വഴി കാണിക്കുന്ന അതേ കണ്ണുകൾ

ഓർക്കുക, ഇന്ന് ഞങ്ങൾക്ക് അശേഷം പേടിയില്ല…

ഞങ്ങൾ പോരുതിക്കൊണ്ടേയിരിക്കും

അഊദു ബില്ലാഹി മിന ശ്ശൈത്വാനി റജീം

#sosdelhi #noCAA #NoNPR #NoNRC

ഖുറം മുറാദ് ബിദ്രി

Most popular

Most discussed